നിലപാടില്‍ മാറ്റമില്ലെന്ന് ഒപിഎസ് വിഭാഗത്തെ എം എല്‍ എമാര്‍; കുടുംബാധിപത്യത്തെ അംഗീകരിക്കാന്‍ കഴിയില്ല; പോരാട്ടം തുടരുമെന്ന് ഒ പി എസ്

പോരാട്ടം തുടരുമെന്ന് പനീര്‍സെല്‍വം

ചെന്നൈ| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (16:10 IST)
പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിനു കീഴില്‍ വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ ഡി എം കെ നേതാവ് ഒ പനീര്‍സെല്‍വം. മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തില്‍ ആയിരുന്നു ഒ പി എസ് ഇങ്ങനെ പ്രതികരിച്ചത്.

കുടുംബാധിപത്യത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശികലയുടെ കുടുംബത്തിലെ ചില അംഗങ്ങളുടെ കൈയില്‍ പാര്‍ട്ടിയെ ഏല്പിച്ചു കൊടുക്കില്ല. നിലപാടില്‍ മാറ്റമില്ലെന്ന് ഒ പി എസ് വിഭാഗത്തെ മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു.

ഇന്ന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ എടപ്പാടി പളനിസാമിയെ ക്ഷണിച്ച ഗവര്‍ണര്‍ 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പളനിസാമിയടക്കം 31 പേരടങ്ങുന്ന മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അന്തിമപ്പട്ടികയില്‍ ദിനകരന്റെ പേര് ഇല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :