എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്; ഇനി പോരാട്ടം ഒപിഎസും ഇപിഎസും തമ്മില്‍

എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്

ചെന്നൈ| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (12:43 IST)
സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എടപ്പാടി പളനിസാമി രാജ്‌ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നാലുമണിക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസാമി ചെയ്യും. രാജ്‌ഭവനില്‍ വെച്ച് ആയിരിക്കും സത്യപ്രതിജ്ഞ.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും എടപ്പാടി പളനിസാമിക്ക് ഗവര്‍ണര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 124 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.

അനധികൃതസ്വത്തു കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെയാണ് എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തത്. തുടര്‍ന്ന്, 12 എം എല്‍ എമാര്‍ക്ക് ഒപ്പമെത്തി അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :