ഒപിഎസ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ഇനി ഇപിഎസിന്; പാണ്ഡ്യരാജിന് പകരം ചെങ്കോട്ടയിന്‍ മന്ത്രിയാകും; കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ മന്ത്രിസഭ

ഒ പി എസ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം ഇനി ഇ പി എസ് കൈകാര്യം ചെയ്യും

ചെന്നൈ| Last Updated: വ്യാഴം, 16 ഫെബ്രുവരി 2017 (15:57 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിച്ച് എ ഡി എം കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി ഇന്ന് വൈകുന്നേരം രാജ്‌ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും.

പളനിസാമി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ക്കു പുറമേ കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ഇനി മുഖ്യമന്ത്രി ഇ പി എസ് തന്നെ ആയിരിക്കും കൈകാര്യം ചെയ്യുക. ഒ പി എസിന്റെ മന്ത്രിസഭയില്‍ പാണ്ഡ്യരാജ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ചെങ്കോട്ടയിന് നല്കും. പാണ്ഡ്യരാജ് ഇപ്പോള്‍ ഒ പി എസ് പക്ഷത്തിലാണ് എന്നതിനാലാണ് ഇത്.

അതേസമയം, ബാക്കിയുള്ള വകുപ്പുകള്‍ എല്ലാം മാറ്റമില്ലാതെ തുടരും. ഒ പി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആകെ 32 അംഗങ്ങളുടെ മന്ത്രിസഭയായിരുന്നു. എന്നാല്‍, ഇപ്പോള്‍ 31 അംഗങ്ങളുടെ മന്ത്രിസഭയ്ക്കാണ് രൂപം നല്കിയിരിക്കുന്നത്. രാജ്‌ഭവന്‍ ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :