ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി

ന്യൂഡൽഹി, വ്യാഴം, 25 ജനുവരി 2018 (10:49 IST)

 kidnapped , police , death , kill , school , സ്കൂൾ ബസ് , കൊല , പൊലീസ് , വിദ്യാര്‍ഥി , ഡല്‍ഹി

ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം സ്കൂൾ ബസില്‍ നിന്നും ഒന്നാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി. വടക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനില്‍ ഇന്നും രാവിലെ എട്ടു മനിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടികളെ കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന വാന്‍ ഷഹ്ദരയിലെ ഐബിഎച്ച്എസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിച്ചതിനാണ് വാന്‍ ഡ്രൈവര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തത്.

ഇരുപത്തിയഞ്ചോളം വദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാണെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യുവതിയുടെ മൃതദേഹം വീട്ടില്‍ കറിവെച്ച നിലയില്‍; കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിന്റെ അടുക്കളയില്‍ നിന്ന്

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ കറിവെച്ച നിലയില്‍ ...

news

ബിനോയ് കോടിയേരിക്കെതിരെയുള്ളത് സിവിൽ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രൻ പിള്ള; കേസിൽ വിധി പറയേണ്ടത് ദുബായിലെ കോടതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസ് ...

news

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ ?; യുവ എഴുത്തുകാരിയുടെ മറുപടി വൈറല്‍

എഴുത്തുകാരി, എയർഹോസ്റ്റസ്, അഭിനേത്രി, ഗാനരചയിതാവ് എന്നീനിലകളിൽ പ്രശസ്തയായ ഇടുക്കിക്കാരി ...

news

അമ്മയെ കൊലപ്പെടുത്തിയത് പത്ത് തവണ വെടിയുതിര്‍ത്ത്, മകനെയും കൊന്നു; സംഭവം യുപിയില്‍

അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തി. അറുപതു വയസ്സുകാരിയായ ...

Widgets Magazine