അമ്മയെ കൊലപ്പെടുത്തിയത് പത്ത് തവണ വെടിയുതിര്‍ത്ത്, മകനെയും കൊന്നു; സംഭവം യുപിയില്‍

മീററ്റ്, വ്യാഴം, 25 ജനുവരി 2018 (09:03 IST)

അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തി. അറുപതു വയസ്സുകാരിയായ നിചേതര്‍ കൗര്‍, 26 കാരനായ ബല്‍വിന്ദര്‍ സിങ് എന്നിവരെയാണ് അക്രമിസംഘം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
 
പോയിന്റ് ബ്ലാങ്ക് റേഞ്ചിൽനിന്ന് പത്തുതവണയാണ് നിചേതർ കൗറിനെതിരെ അക്രമികള്‍ വെടിയുതിർത്തത്. വീടിനു പുറത്തുള്ള കട്ടിലിൽ നിതേചർ കൗർ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. നിചേതര്‍ കൗറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് അമ്മയെയും മകനെയും കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 
നിതേചര്‍ കൗര്‍ കട്ടിലില്‍ ഇരിക്കുന്ന സമയത്ത് അവിടേക്കെത്തിയ ആള്‍ പ്രാദേശിക പിസ്റ്റള്‍ ഉപയോഗിച്ചാണ് നിതേചറിന്റെ നെഞ്ചില്‍ വെടിവച്ചത്. രണ്ട് അടി മാത്രം അകലെനിന്നായിരുന്നു ആക്രമണം. രക്ഷപ്പെടുന്നതിനു വേണ്ടി കട്ടിലിലേക്കു കിടക്കാൻ തുടങ്ങിയ നിതേചറിനെതിരെ കൂടുതൽ പേർ ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. ആറു തവണ തുടർച്ചയായി വെടിവച്ചതിനുശേഷം വീണ്ടും തലയിലേക്കും അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പദ്മാവത്’ ഇന്ന് തീയറ്ററുകളില്‍; റിലീസ് തടഞ്ഞില്ലെങ്കിൽ ആത്മഹത്യയെന്ന് കർണിസേന വനിതകൾ - ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം

രാജ്യമൊട്ടാകെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ഇന്ന് റിലീസ് ...

news

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ...

news

‘അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റ്’; സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

സിപിഎമ്മിനെതിരെ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ...

news

മകൻ ഉൾപ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കും; കേന്ദ്ര നേതൃത്വത്തോടു കോടിയേരി

മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ തന്നെ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന ...

Widgets Magazine