യുവതിയുടെ മൃതദേഹം വീട്ടില്‍ കറിവെച്ച നിലയില്‍; കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിന്റെ അടുക്കളയില്‍ നിന്ന്

മെക്‌സിക്കോ| സജിത്ത്| Last Modified വ്യാഴം, 25 ജനുവരി 2018 (10:47 IST)
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ അടുക്കളയില്‍ നിന്നാണ് പാകം ചെയ്ത നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. തെക്കന്‍ മെക്‌സിക്കോയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മെക്‌സിക്കോ സ്വദേശിയായ മഗ്ദലേന അഗ്യൂലാര്‍ റോമിയോ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹമാണ് മുന്‍ഭര്‍ത്താവായ സീസര്‍ ലോപസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. തന്റെ കുട്ടികളെ ലോപസിന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതിനായാണ് യുവതി അവിടെ എത്തിയത്. അതിനുശേഷമാണ് അവരെ കാണാതായത്.

തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിക്കായി തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴാണ് കുട്ടികളെ വിളിക്കുന്നതിനായി മുന്‍ഭര്‍ത്താവിന്റെ വീട്ടിലേക്ക് മഗ്ദലീന പോയതായി ബന്ധുക്കള്‍ പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോപസിന്റെ വീട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്.

ബാക്കിയുള്ള ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതിയും മുന്‍ഭര്‍ത്താവുമായ സീസര്‍ ലോപസിനായുള്ളാ തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :