സുഹൃത്തിനൊപ്പം രാത്രി നടക്കാനിറങ്ങിയ 19 കാരി പീഡനത്തിനിരയായി; സംഭവം രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി, ബുധന്‍, 24 ജനുവരി 2018 (14:12 IST)

Rape , Police , Arrest , late at night , പീഡനം , പൊലീസ് , അറസ്റ്റ് , രാത്രി

പുരുഷസുഹൃത്തിനോടൊപ്പം രാത്രി പുറത്തിറങ്ങി നടന്നുവെന്നാരോപിച്ച് 19കാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരിലാണ് ദാരുണമായ സംഭവം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. 
 
രാത്രി എട്ടുമണിയോടുകൂടിയാണ് പെണ്‍കുട്ടി സുഹൃത്തായ അലോക് രജ്പുത്തിനൊപ്പം റോഡിലൂടെ നടന്നത്. ഈ സമയത്താണ് ‘രാത്രി കറങ്ങി നടക്കുന്നു’ എന്നാരോപിച്ച് മധ്യവയസ്കനായ ഒരാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഇരുവര്‍ക്കും ധാര്‍മ്മികതയെപ്പറ്റിയും മര്യാദയെപ്പറ്റിയുമെല്ലാം പറഞ്ഞുകൊടുത്ത ഇയാള്‍ ഇരുവരോടും രണ്ടുവഴിക്ക് പോകാന്‍ ആവശ്യപ്പെട്ടുന്നും പരാതിയില്‍ പറയുന്നു. 
 
തുടര്‍ന്ന് താനും അലോകും രണ്ടുവഴിക്ക് പോയെന്നും ആ സമയത്ത് ഇയാള്‍ തന്നെ പിന്തുടരകയും മര്‍ദ്ദിക്കുകയും ഓടയില്‍ തള്ളിയിടുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നതായും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ബലാത്സംഗം ചെയ്തതെന്നും അയാളുടെ വിരലില്‍ ശക്തിയായി കടിച്ചതിനെ തുടര്‍ന്നാണ് പിടിവിട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദുബായിൽ തട്ടിപ്പുകേസിൽ പെട്ടത് കോടിയേരിയുടെ മകനാണെന്ന് കെ.സുരേന്ദ്രൻ; ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം

സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ഉയര്‍ന്ന കോടികളുടെ തട്ടിപ്പുകേസിൽ രൂക്ഷ ...

news

ഇന്ദിരയുടെ അനുയായികള്‍ ഫാസിസം എന്ന വാക്ക് പറയുമ്പോള്‍ ചിരി വരുന്നു; യൂത്ത് കോണ്‍ഗ്രസിനെതിരെ ജോയ് മാത്യു

യൂത്ത് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. സഹോദരന്റെ ...

Widgets Magazine