സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പത്തൊമ്പതുകാരിയെ പിന്തുടര്‍ന്ന് എത്തിയ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി, ബുധന്‍, 24 ജനുവരി 2018 (19:55 IST)

 Rape , police , woman , arrest , hospital , drunk man , ബലാത്സംഗം , പീഡനം , യുവതി , മാനഭംഗം , പെണ്‍കുട്ടി

പത്തൊമ്പതുകാരിയെ മധ്യവയസ്‌കന്‍ ബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹിയിലെ ഗാസിപുരില്‍ ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നു പോയ യുവതിയേയും സുഹൃത്തിനെയും മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ ചോദ്യം ചെയ്യുകയും ബഹളം വെക്കുകയും ചെയ്‌തു. രാത്രി സമയത്ത് സുഹൃത്തിനൊപ്പം പുറത്തു പോകുന്നു എന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ഇരുവരെയും അസഭ്യം പറഞ്ഞത്.

തുടര്‍ന്ന് ഇയാളെ ഒഴിവാക്കാനായി പെണ്‍കുട്ടിയും സുഹൃത്തും രണ്ടു വഴിയിലൂടെ വീടുകളിലേക്ക് പോയി. ഈ സമയം പിന്തുടര്‍ന്ന് വന്ന മധ്യവയസ്‌കന്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ബഹളം വെച്ചാല്‍ സമീപത്തെ അഴുക്കുച്ചാലിലേയ്ക്കു തള്ളിയിട്ട് കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അക്രമിയുടെ കൈയില്‍ കടിച്ചാണ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.

ബലാത്സംഗം, ശാരീരിക പീഡനങ്ങൾ എന്നിവയെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 376, 323, 354D, 506 വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മിന്നല്‍ നീക്കവുമായി കോണ്‍ഗ്രസ്; സിപിഎമ്മിന്റെ മോഹങ്ങള്‍ പൊലിയും - ചുക്കാന്‍ പിടിച്ച് ഉമ്മൻചാണ്ടി!

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ കേരളാ കോൺഗ്രസിനെ (എം) ഇടതിലേക്ക് എത്തിക്കാനൊരുങ്ങുന്ന ...

news

ജനപ്രീതിയില്‍ പോണ്‍ നായിക മിയ മല്‍ക്കോവയ്ക്കും പിന്നിലാണ് പ്രധാന മന്ത്രി; വിവാദ പരാമർശവുമായി രാംഗോപാല്‍ വര്‍മ്മ

പ്രധാന മന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ...

news

ച്യൂയിംഗം പൊതുനിരത്തില്‍ തുപ്പിയാല്‍ മുക്കാല്‍ ലക്ഷം രൂപയോളം പിഴ - നിയമം ഉടന്‍ പാസാകും

വഴിയില്‍ തുപ്പുന്നവര്‍ക്കു നേരെയും ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് മുനിസിപ്പന്‍ കൌണ്‍സി ...

news

അശ്ലീലം പറഞ്ഞത് ആരാണെന്ന് അറിയില്ല; മാധ്യമ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി - ശശീന്ദ്രന് ആശ്വാസം

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെ കുടുക്കിയ ഫോൺ കെണി കേസിൽ വീണ്ടും മൊഴിമാറ്റം. തന്നോട് ...

Widgets Magazine