രാജ്യത്തെ മുസ്ലീങ്ങള്‍ ബാബറുടെ മക്കളല്ല, രാമന്റെ മക്കള്‍; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമന്റെ മക്കള്‍, ബാബറിന്റെ അല്ല; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

BJP , Giriraj Singh  , Muslims , ഗിരിരാജ് സിങ് ,  ബി ജെ പി , മുസ്ലീം
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2017 (14:46 IST)
ബി ജെ പിയെ പ്രതിരോധത്തിലാക്കുന്ന വിവാദ പരാമര്‍ശവുമായി യൂണിയന്‍ മിനിസ്റ്റര്‍ ഗിരിരാജ് സിങ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ബാബറുടെ മക്കളല്ല, രാമന്റെ മക്കളാണെന്നന്ന പരാമര്‍ശവുമായാണ് ഗിരിരാജ് സിങ് രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് ഉറപ്പായും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അതിനായി മുസ്ലീം സഹോദരങ്ങള്‍ സഹകരിക്കണമെന്നും ഗിരിരാജ് പറഞ്ഞു.



ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയുമെല്ലാം പൂര്‍വ്വികര്‍ ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ പിതാമഹനായി നമ്മള്‍ കണക്കാക്കേണ്ടത് രാമനെയാണ്. അത്തരത്തില്‍ രണ്ട് മതവിഭാഗങ്ങളുടേയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനില്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്നും രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്നുതന്നെ നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.

‘പദ്മാവതി’യുടെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും സിങ്ങ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എന്തുകൊണ്ടാണ് എല്ലാ സിനിമാ സംവിധായകരും ഹിന്ദുക്കള്‍ക്കെതിരായി സിനിമ നിര്‍മിക്കുന്നത് ? മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ഇവര്‍ അതുകൊണ്ട് ധൈര്യപ്പെടുന്നില്ല ? ഹിന്ദുക്കള്‍ ഉദാര മനസ്‌ക്കരായതുകൊണ്ടല്ലേ ഇത് സംഭവിക്കുന്നതെന്നും ഗിരിരാജ് സിങ് ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :