ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി സ്റ്റൈൽ മന്നൻ

ചെന്നൈ, വ്യാഴം, 23 നവം‌ബര്‍ 2017 (18:28 IST)

രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന പ്രഖ്യാപനവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തില്‍ ഇറങ്ങേണ്ട അനിവാര്യ സാഹചര്യമൊന്നുമില്ലെന്നും അടുത്ത മാസം ഡിസംബർ 12ന് തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം ആരാധകരെ കാണുമെന്നും ആന്ധ്രാപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ രജനി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
 
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുമ്പൊരിക്കൽ ആരാധകരെ അഭിസംബോധന ചെയ്ത വേളയില്‍, തമിഴ്നാട്ടിലെ​വ്യവസ്ഥിതി അനുദിനം ചീഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഒരു യുദ്ധത്തിന് തയ്യാറാവാനുള്ള സമയമയെന്നും രജനികാന്ത് ആഹ്വാനം ചെയ്തിരുന്നു. അതേസമയം,​മറ്റൊരു തമിഴ് നടനായ കമലഹാസൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഉടൻതന്നെ പാർട്ടി പ്രഖ്യാപിക്കുമെന്നുമുള്ള സൂചനയും നൽകിയിട്ടുണ്ട്.
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ട്രെയിനിന്റെ ബെര്‍ത്തില്‍ പാമ്പ് കയറിക്കൂടി; യുവാവ് ചെയ്തത് - വൈറലാകുന്ന വീഡിയോ

വളരെയേറെ സാഹസികത നിറഞ്ഞ ഒരു സംഭവമാണ് പാമ്പുപിടുത്തം. പിടികൂടാന്‍ അറിയാത്തവര്‍ ആ പണിക്ക് ...

news

സാങ്കേതികവിദ്യയുടെ ഉപയോഗം തുണയായെന്ന് പ്രധാനമന്ത്രി; ലാഭിക്കാനായത് 65,000 കോടി രൂപ

രാജ്യം കൈവരിച്ച സാങ്കേതികവിദ്യയുടെ ഗുണങ്ങളും സൗകര്യങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ...

news

‘വന്ദേമാതരം വിളിക്കാതെ ഇന്ത്യയില്‍ നില്‍ക്കാനാവില്ല’: ദളിത് എഴുത്തുകാരന് ബിജെപിക്കാരുടെ മര്‍ദ്ദനം

ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം. വന്ദേമാതരം വിളിക്കാന്‍ ...

Widgets Magazine