രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കും അവരുടെ തലമുറയ്ക്കും ഒരു ആനുകൂല്യവും നല്‍കരുത്; ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കും അവരുടെ തലമുറയ്ക്കും ഒരു ആനുകൂല്യവും നല്‍കരുത്: ബിജെപി

ന്യൂഡല്‍ഹി| AISWARYA| Last Updated: ശനി, 23 ഡിസം‌ബര്‍ 2017 (10:17 IST)
ദേശീയ ജനസംഖ്യാനയം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭയില്‍. രണ്ടു കുട്ടികള്‍ മതിയെന്നും രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിക്കണമെന്നാണ് ഒരു എംപി പറഞ്ഞത്. മൂന്നാമത്തെ കുട്ടിക്ക് യാതൊരു ആനുകൂല്യം നല്‍കരുതെന്നാണ് മറ്റൊരു എംപി പറഞ്ഞത്

സഹാറന്‍പൂര്‍ എംപി രാഘവ് ലഖന്‍പാല്‍ മുന്നോട്ടുവെച്ച സ്വകാര്യ ബില്ലിന്മേലായിരുന്നു ഇവര്‍ നിലപാട് വ്യക്തമാക്കിയത്. ജനസംഖ്യാ വിസ്‌ഫോടനം തടയാന്‍ കര്‍ശനമായ ജനസംഖ്യാനിയന്ത്രണ പദ്ധതികള്‍ ആവശ്യപ്പെടുന്നതായിരുന്നു ബില്ല്.

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുതെന്ന് ജാര്‍ഖണ്ഡിലെ കൊദര്‍മ്മയിലെ എംപിയായ രവീന്ദ്ര കുമാറാണ് പറഞ്ഞത്. ഇത്തരം കുടുംബത്തിലെ എല്ലാ വ്യക്തികള്‍ക്കും ആനുകൂല്യം നിഷേധിക്കണം. ‘ഒരു ഉത്തരവാദിത്തവുമില്ലാത്ത പിതാവ് കാരണമാണ് തന്റെ ഭാവി നശിച്ചത് എന്ന് കുട്ടിക്ക് തോന്നണം’ എന്നു പറഞ്ഞാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :