അതിസമ്പന്നരുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും

അതിസമ്പന്നരായ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖറും

AISWARYA| Last Updated: ശനി, 23 ഡിസം‌ബര്‍ 2017 (08:18 IST)
ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖല്‍ സല്‍മാനും ഇടംപിടിച്ചു. 100 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ മോഹന്‍ലാലിന്റെ സ്ഥാനം 73ഉം
ദുല്‍ഖറിന്റെ സ്ഥാനം 79മാണ്‍. പ്രഭാസ്, സൂര്യ, വിജയ്, റാണാ ദഗുബതി, ജയം രവി, മഹേഷ് ബാബു, വിജയ് സേതുപതി, അല്ലു അര്‍ജുന്‍ തുടങ്ങിയ താരങ്ങളും ഫോബ്‌സിന്റെ അതിസമ്പന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയിലുണ്ട്.

2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ താരങ്ങള്‍ക്ക് ലഭിച്ച വരുമാനം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സല്‍മാന്‍ ഖാന്റെ 2016-17ലെ വരുമാനം 232.83 കോടിയാണ്.

രണ്ടാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന്‍ ഈ കാലയളവില്‍ 170.5 കോടി രൂപയാണ് സമ്പാദിച്ചത്. 100.72 കോടി എന്ന സെഞ്ച്വറി നേട്ടവുമായി ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ 28.25 കോടി രൂപ വരുമാനവുമായി പട്ടികയില്‍ മുപ്പത്തിരണ്ടാം സ്ഥാനത്തുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :