ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍: അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍; അരലക്ഷം കുട്ടികള്‍ പെരുവഴിയില്‍

കോഴിക്കോട്, ശനി, 23 ഡിസം‌ബര്‍ 2017 (08:34 IST)

കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് പെരുവഴിയിലാകുന്നത് അരലക്ഷത്തോളം കുട്ടികള്‍ എന്ന് റിപ്പോര്‍ട്ട്. ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ താങ്ങാനാകാത്തതു കൊണ്ട് 191 ബാലഭവനങ്ങള്‍ പൂട്ടി. 
 
അത് കുടാതെ ആയിരത്തോളം സ്ഥാപനങ്ങള്‍ നിര്‍ത്തുന്നതായി അധികൃതരെ വിവരം അറിയിച്ചു. 50 കുട്ടികള്‍ക്ക് 8495 ചതുരശ്ര അടി എന്ന കണക്കില്‍ താമസസൗകര്യവും ഒരു ജീവനക്കാരനും വേണം. എംഎസ്ഡബ്ല്യു യോഗ്യതയുള്ള സാമൂഹികപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം.
 
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. 19 പേര്‍ക്ക് അവിടെതന്നെ താമസസൗകര്യം ഒരുക്കണം. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതോക്കെയാണ് ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍
 
സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിസംബര്‍ 31നകം ഈ സ്ഥാപനങ്ങളെല്ലാം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുകയും ജനുവരി 15നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നകുകയും വേണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം തീരുമാനമായി; പ്രഖ്യാപനം 31ന്

നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വന്‍‌ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനായി ...

news

നെൽവയലും തണ്ണീര്‍ത്തടവും നികത്തുന്നത് ഇനി ക്രിമിനല്‍ കുറ്റമാകും

നെൽവയലും തണ്ണീർത്തടവും നികത്തുന്നതു ഇനി ക്രിമിനല്‍ കുറ്റമാകും. നെൽവയല്‍-തണ്ണീർത്തട ...

news

അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയും

വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും ...

news

സിനിമാ സെറ്റിൽ ഉണ്ണി മുകുന്ദന്റെ ഗുണ്ടായിസം

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ണി മുകുന്ദന്റെ സിനിമാ സ്റ്റൈൽ ഗുണ്ടായിസം. ഇന്നലെ റിലീസ് ...

Widgets Magazine