അടിച്ചുഫിറ്റായി അമ്മയെയും സഹോദരനെയും വെടിവച്ച സ്ത്രീ പിടിയില്‍

Police, Lady, Mother, Fire, Gun, New Delhi, പൊലീസ്, സ്ത്രീ, അമ്മ, വെടി, വെടിവയ്പ്, തോക്ക്, ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| BIJU| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2017 (13:22 IST)
അമിതമായി മദ്യപിച്ച ശേഷം അമ്മയെയും സഹോദരനെയും വെടിവച്ച സ്ത്രീ പിടിയില്‍. സ്ത്രീയുടെ അമ്മയെയും സഹോദരനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലാണ് സംഭവം. അമിതമായി മദ്യപിച്ചതിനാല്‍ നാല്‍പ്പത്തേഴുകാരിയായ സ്ത്രീയ്ക്ക് നടക്കാന്‍ പോലുമാകാത്ത സ്ഥിതിയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയത്.

സ്വത്തുസംബന്ധമായ തര്‍ക്കം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു എന്നും എന്നാല്‍ ഇപ്പോഴുണ്ടായ സംഭവത്തിന്‍റെ വ്യകതമായ കാരണം അറിവായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :