മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാൽ ഇനി ഏഴുവർഷം തടവ്: പുതിയ നീക്കവുമായി സര്‍ക്കാര്‍

ന്യൂഡൽഹി, ശനി, 23 ഡിസം‌ബര്‍ 2017 (09:23 IST)

മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇന്ന് ഏറി വരികയാണ്. ഇത്തരം അപകടങ്ങള്‍ തടയാല്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. മദ്യപിച്ചു വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവർക്ക് ഏഴു വർഷം വരെ തടവുനൽകാന്‍ തയ്യാറായിരിക്കുകയാണ് സര്‍ക്കാര്‍.  അതേസമയം റജിസ്ട്രേഷൻ സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് വേണമെന്നതും നിർബന്ധമാക്കുന്നുണ്ട്. 
 
നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് രണ്ടുവർഷം തടവും പിഴയുമാണ് ശിക്ഷ.  നേരത്തെ ഈ വിഷയം പരിഗണിച്ച്  സ്റ്റാൻഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വർഷം കഠിന തടവുനൽകണമെന്ന് ശുപാർശ ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ ഇന്ന് വിധി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ...

news

ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍: അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍; അരലക്ഷം കുട്ടികള്‍ പെരുവഴിയില്‍

കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നടപ്പാക്കുന്നതോടെ ...

news

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം തീരുമാനമായി; പ്രഖ്യാപനം 31ന്

നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം വന്‍‌ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനായി ...

news

നെൽവയലും തണ്ണീര്‍ത്തടവും നികത്തുന്നത് ഇനി ക്രിമിനല്‍ കുറ്റമാകും

നെൽവയലും തണ്ണീർത്തടവും നികത്തുന്നതു ഇനി ക്രിമിനല്‍ കുറ്റമാകും. നെൽവയല്‍-തണ്ണീർത്തട ...

Widgets Magazine