രക്ഷിച്ചവർക്ക് നന്ദി, എന്നിലെ ആ നാവികനാണ് കടലിൽ നിന്ന് കരകയറ്റിയത്; അനുഭവങ്ങൾ പങ്കുവെച്ച് അഭിലാഷ് ടോമി

അപർണ| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (19:07 IST)
സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് നടുക്കടലിൽ അകപ്പെട്ട് പോയ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി നന്ദി അറിയിച്ച് രംഗത്ത്. സാഹചര്യങ്ങൾ തീർത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയ്ക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു.

ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിലാഷ്. അഭിലാഷിന്റെ ചിത്രം ഇന്ത്യന്‍ നേവിയാണ് പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം ഇവർ അഭിലാഷിന്റെ ആദ്യ പ്രതികരണവും പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് രക്ഷയായത് തന്റെയുള്ളിലെ ആ നാവികൻ തന്നെയാണെന്നും അഭിലാഷ് പറയുന്നു.

കടല്‍ അന്ന് അവിശ്വസനീയമാംവിധം പരുക്കനായിരുന്നു.
പായ്‌വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയിൽനിന്നു ലഭിച്ച വിദഗ്ധ പരിശീലനവും അതിനൊപ്പം എന്റെയുള്ളിലെ സൈനിക ബലവുമാണു കടുത്ത പ്രതിസന്ധി അതിജീവിക്കാൻ തുണയായത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി- അഭിലാഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :