ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

മഹേന്ദ്രസിംഗ് ധോണി, ഏഷ്യാകപ്പ്, അഫ്ഗാനിസ്ഥാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, Mahendra Singh Dhoni, Rohith Sharma, Virat Kohli, Team India, Afganistan
ദുബായ്| BIJU| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (17:35 IST)
മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ റൌണ്ടിലെ അവസാന മത്സരത്തിലാണ് ധോണി വീണ്ടും ഇന്ത്യയെ നയിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരെയാണ് ധോണി ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ ധോണി ഇന്ത്യയെ നയിക്കുന്ന ഇരുന്നൂറാം ഏകദിനമാണിത്.

രോഹിത് ശര്‍മയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ നയിക്കാന്‍ വീണ്ടും ധോണിക്ക് നറുക്ക് വീണത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.

റിക്കി പോണ്ടിംഗും സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് 200 ഏകദിനങ്ങളില്‍ അവരവരുടെ ടീമിനെ നയിച്ച ക്യാപ്ടന്‍‌മാര്‍. 199 മത്സരങ്ങള്‍ ധോണി നയിച്ചതില്‍ 110 എണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :