Widgets Magazine Widgets Magazine

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 42 പേർക്ക് പരുക്ക്

മധുര, ഞായര്‍, 5 ഫെബ്രുവരി 2017 (10:10 IST)

Widgets Magazine

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ അപകടം. സംഭവത്തിൽ 42 പേർക്ക് പരുക്ക്. ദിണ്ഡിഗലിൽ സംഘടിപ്പിച്ച ജല്ലിക്കട്ട് മത്സരത്തിനിടെയാണ് സംഭവം. കാണികളുടെ ഇടയിലേക്ക് മത്സരത്തിൽ പങ്കെടുക്കുന്നവർ കടന്നു കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ദിണ്ഡിഗലിലെ ഉലഗംപട്ടി ഗ്രാമത്തിലാണ് ഇന്നലെ ജല്ലിക്കട്ട് മത്സരം സംഘടിപ്പിച്ചത്. മധുര സബ് കളക്ടർ പി അശ്കശിന്റെ നീരിക്ഷണത്തിൽ നടന്ന മത്സരത്തിൽ 40 ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് മത്സരം കാണാനെത്തിയത്.
 
തമിഴ്‌നാട്ടിൽ സംഘടിപ്പിക്കപ്പെട്ട ജല്ലിക്കെട്ട് പ്രക്ഷോഭങ്ങൾക്ക് ശേഷം ആദ്യമായാണ് ദിണ്ഡിഗലിൽ മത്സരം നടത്തപ്പെടുന്നത്. ഇതിൽ സമീപ പ്രദേശങ്ങളിൽ നിന്നടക്കം 600 കാളകളെയാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുഖ്യമന്ത്രിയുടെ വാക്കുകളെ തള്ളി ജിഷ്ണുവിന്റെ അമ്മ; കൊലയാളികളെ പിടികൂടും വരെ സമരം ചെയ്യുമെന്ന് മാതാപിതാക്ക‌ൾ

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ ക്രൂരതകൾ സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത ജിഷ്ണു ...

news

പിണറായിയുടെ പ്രസ്താവന തെറ്റ്: വി എസ്

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വി എസ് അച്യുതാനന്ദന്‍. ...

Widgets Magazine Widgets Magazine