മൂ​ട​ൽ​മ​ഞ്ഞി​ൽ പാതകള്‍ മൂടി; വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി​ൽ ഒ​രു മ​ര​ണം, നിരവധി പേര്‍ക്ക് പരുക്ക്

ജയ്പൂരില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

fog, Jaipur-Agra highway, accident, ന്യൂ​ഡ​ൽ​ഹി, ജയ്പൂര്‍-ആഗ്ര, ദേശീയപാത, അപകടം, മരണം
ന്യൂ​ഡ​ൽ​ഹി| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (13:18 IST)
കനത്ത മൂടല്‍മ​ഞ്ഞി​നെ​തു​ട​ർ​ന്ന് ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ മുപ്പതു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒ​രാ​ൾ മ​രിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആദ്യം അപകടത്തില്‍ പെട്ട വാഹനം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാതെ വന്നതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണമായത്

ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് അ​പ​ക​ടം നടന്നത്. മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ജ​യ്പു​രി​നു സ​മീ​പം ക​ണോ​ട്ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലയിടത്തും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :