ചെന്നൈയിൽ വീണ്ടും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; മറീനയില്‍ നിരോധനാജ്ഞ

ചെന്നൈയിൽ വീണ്ടും പ്രക്ഷോഭത്തിന് സാധ്യതയെന്ന് സൂചന

ചെ​ന്നൈ| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (12:56 IST)
ചെന്നൈയില്‍ ജെല്ലിക്കെട്ട്​ പ്രക്ഷോഭം വീണ്ടും ശക്​തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ മറീന ബീച്ച്​ പരിസരത്ത്​ ഫെബ്രുവരി 12 വരെ സിറ്റി പൊലീസ്​ കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മറീന ബീച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധിക്കില്ല. കർശന പരിശോധനകൾക്ക് ശേഷം മാത്രമേ ബീച്ചിലേക്ക്​ എത്തുന്നവരെ ​പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു.

ജെല്ലിക്കെട്ട്​ പ്രക്ഷോഭത്തിൽ സർക്കാറിൽ നിന്ന്​ അനുകൂല തീരുമാനമാണ് ഉണ്ടായത്. എങ്കിലും വീണ്ടും പ്രക്ഷോഭം തുടങ്ങാൻ ദേശവിരുദ്ധ ശക്​തികൾ നീക്കം നടത്തുന്ന പശ്​ചാത്തലത്തിലാണ് പൊലീസിന്റെ ഈ​ നടപടി. വീണ്ടും ജെല്ലിക്കെട്ട്​ പ്രക്ഷോഭം ആരംഭിക്കുകയാണെന്ന​ തരത്തിലുള്ള മെസേജുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ട്​. തുടര്‍ന്നാണ് മാറീനയില്‍ പ്രവേശിക്കുന്നതിന്‍ വിലക്ക് പ്രഖ്യാപിച്ചതെന്ന്​ പൊലീസ്​ കമീഷണർ എസ്​. ജോർജ്​ വിശദീകരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :