മുലായം ഒരു അപഥ സഞ്ചാരി: ജയപ്രദ

ന്യൂഡല്‍ഹി| WEBDUNIA|
IFM
സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഒരു അപഥ സഞ്ചാരിയാണെന്ന് പാര്‍ട്ടിയുടെ മുന്‍ നേതാവ് ജയപ്രദ. വനിതാസംവരണ ബില്ലിനെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മുലായത്തിന്റെ അശ്ലീല ചിന്താഗതി വ്യക്തമാണെന്നും പറഞ്ഞു.

പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഏറ്റ അപമാനമാണ് മുലായത്തിന്റെ പ്രസ്താവന എന്ന് പറഞ്ഞ ജയപ്രദ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു വിലകുറഞ്ഞ പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

വനിതാ സംവരണ ബില്‍ നടപ്പിലായാല്‍ യുവാക്കള്‍ വനിതാ പാര്‍ലമെന്റ് അംഗങ്ങളെ നോക്കി ചൂളമടിക്കുകയും കമന്റടിക്കുകയും ചെയ്യുമെന്ന മുലായത്തിന്റെ പ്രസ്താവനയെ മുന്‍ എസ്പി ജനറല്‍ സെക്രട്ടറി അമര്‍ സിംഗും വിമര്‍ശിച്ചു. ലൈംഗികത നിറഞ്ഞ താലിബാന്‍ പ്രസ്താവനയാണ് മുലായത്തിന്റേത് എന്നാണ് മുന്‍ പാര്‍ട്ടി നേതാവ് വിശേഷിപ്പിച്ചത്.

മുലായത്തിന്റെ പ്രസ്താവന ദേശീയ വനിതാ കമ്മീഷന്‍ ശ്രദ്ധിക്കണം എന്നും മുലായത്തിനെതിരെ നടപടി സ്വീകരിക്കണം എന്നും അമര്‍സിംഗ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :