ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ജനങ്ങള്‍ തല്ലിക്കൊന്നു !

വ്യാഴം, 3 ഓഗസ്റ്റ് 2017 (17:34 IST)

ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ തല്ലിക്കൊന്നു. ആഗ്രയിലാണ് ഇത്തരത്തില്‍ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ മുടി എഴുന്നേല്‍ക്കുമ്പോള്‍ മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെടുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ആഗ്രക്കു പുറമേ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മുടി മുറിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
 
മാന്‍ ദേവി എന്ന ദളിത് വൃദ്ധയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ബംഗേല്‍ സമുദായത്തില്‍ പെട്ടവരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചേ നാലുമണിയോടെയാണ് സംഭവം നടന്നത്. വഴിതെറ്റി സവര്‍ണ വിഭാഗം താമസിക്കുന്ന പ്രദേശത്ത് വന്നതാണെന്നും താന്‍ മന്ത്രവാദിയല്ലെന്നും കാലില്‍ വീണു പറഞ്ഞിട്ടു പോലും ജനകൂട്ടം മാന്‍ ദേവിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും മരുമകള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ പോസ്റ്റിലിടിച്ച് മരിച്ചു

വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ സൈനികന്റെ കോളറിൽ പൊലീസ് പിടിച്ച് ...

news

ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്... ഹൃദയം നടുങ്ങുന്ന ദൃശ്യങ്ങള്‍ കാണാം

മൃഗശാല കാണാന്‍ എത്തിയ ഏതൊരാള്‍ക്കും അവിടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും ...

news

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിനടന്ന ഡിഐജി കുടുങ്ങി

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിനടന്ന ഡിഐജിയെ എഡിജിപി ആര്‍ ശ്രീലേഖ ...

news

കള്ളന്‍ കപ്പലില്‍ തന്നെ, ‘ദിലീപിന്റെ ആദ്യ ഭാര്യയെ വെളിച്ചത്തു കൊണ്ടുവന്നത് ഇതിനുവേണ്ടി’; അന്വേഷണ സംഘത്തെ വേട്ടയാടി മറ്റൊരു സംഘം!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...