‘അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു‘; പ്രണബ് മുഖര്‍ജിക്ക് മോദിയുടെ സ്‌നേഹ സന്ദേശം

പ്രണബ് മുഖര്‍ജിക്ക് മോദിയുടെ സ്‌നേഹ സന്ദേശം

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (14:07 IST)
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അയച്ച സ്‌നേഹ സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാഷ്ട്രപതി പദവിയിലെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭച്ച കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രണബ് മുഖര്‍ജി തന്റെ ട്വിറ്ററിലൂടെ ഇത് പങ്കുവച്ചത്. മോദിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നാണ് കത്ത് ട്വിറ്ററിലിട്ട് കൊണ്ട് പ്രണബ് മുഖര്‍ജി പറയുന്നത്.

വ്യത്യസ്തമായ പാര്‍ട്ടികളിലൂടെയാണ് നമ്മുടെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. നമ്മുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണപരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ അങ്ങേയ്ക്ക് പതിറ്റാണ്ടുകളായി ദേശീയരാഷ്ട്രീയത്തില്‍ ഇടപെട്ട അനുഭവസമ്പത്തുണ്ടായിരുന്നു. പക്ഷേ അങ്ങയുടെ വിവേചനബുദ്ധിയുടേയും പ്രതിഭയുടേയും വെളിച്ചം കൊണ്ട് നമ്മുക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു.

മൂന്നു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് ഞാന്‍ വരുമ്പോള്‍ ഡല്‍ഹി എനിക്ക് തീര്‍ത്തും അപരിചിതനായിരുന്നു. അങ്ങനെയുള്ള നിര്‍ണായകമായ ഘട്ടത്തില്‍ അങ്ങെനിക്ക്
മാര്‍ഗ്ഗദര്‍ശിയായിരുന്നു.രക്ഷകര്‍ത്താവായിരുന്നുവെന്നും അറിവിന്റെ കലവറയാണ് അങ്ങെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങയുടെ ബുദ്ധിസാമര്‍ഥ്യം എന്നെയും എന്റെ സര്‍ക്കാരിനെയും എന്നും തുണച്ചിരുന്നുവെന്നും മോദി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :