ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ; വിധികര്‍ത്താവായി എത്തുന്നത് ബോളിവുഡ് സുന്ദരി !

ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ വരുന്നു !

മുംബൈ| AISWARYA| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (13:31 IST)
ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. യുവാക്കളെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ലൈഫ് ഓഫ് ഓകെ എന്ന ടെലിവിഷന്‍ ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്.

ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഓം ശാന്തി ഓം' എന്നാണ് റിയാലിറ്റി ഷോയുടെ പേര്. ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് വിവരം.

ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.പിന്നീട് യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :