ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ കണ്ണു തുറന്നപ്പോള്‍ കിണറ്റില്‍ !

ചെന്നൈ, വ്യാഴം, 10 ഓഗസ്റ്റ് 2017 (13:31 IST)

അനുബന്ധ വാര്‍ത്തകള്‍

രാത്രി ഉറങ്ങാന്‍ കിടന്നാല്‍ പിന്നീട് നേരം വെളുത്താല്‍ മാത്രമാണ് നമ്മള്‍ കണ്ണു തുറക്കുന്നത്. അതിനിടയില്‍ സംഭവിക്കുന്ന പല കാര്യങ്ങളും നമ്മള്‍ അറിഞ്ഞില്ലെന്നും വരാം. ചന്ദ്രശേഖരന്‍ എന്ന 69കാരന്‍ ഉറങ്ങാന്‍കിടന്നതായിരുന്നു പെട്ടന്നാണ് കിടപ്പുമുറിയുടെ ഒരു ഭാഗം ഭൂമിക്കടിയിലേക്ക് താഴുന്നുപോയത്. രണ്ട് നിലകളിലായി ആറുവീടുകള്‍ ഈ കെട്ടിടത്തിലുണ്ട്. അതില്‍ താഴത്തെ നിലയില്‍ താമസിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്.
 
ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പത്ത് അടി താഴ്ചയിലേക്ക് വീണുപ്പോയ ചന്ദ്രശേഖരനെയും ഭാര്യയെയും ഏണി ഇറക്കിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണര്‍ നികത്തിയായിരുന്നു നാലുവര്‍ഷം മുന്‍പ് ഇവിടെ കെട്ടിടം പണിതത്. കിണര്‍ നന്നായി മൂടാത്തതാണ് കെട്ടിടം താഴ്ന്നു പോകാനുള്ള കാരണമായി അഗ്നിശമന സേന ചൂണ്ടികാട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അപകടം ആശുപത്രി ഡോക്ടര്‍ Accident Hospital Docter

വാര്‍ത്ത

news

ജീന്‍പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി; കേസ് ഒത്തുതീർപ്പിലേക്ക്

സംവിധായകൻ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്. ജീന്‍ പോളിനെതിരെ തനിക്ക് ...

news

വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു; സ്ത്രീകള്‍ പെട്ടതു തന്നെ !

വിമാനയാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് ...

news

വിദേശത്തു പോയി ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ് കേരളത്തിന്റെ പുരോഗതി! - കേരളം നമ്പര്‍ വണ്‍ ആകുന്നതെങ്ങനെ?

രണ്ട് ദിവസമായി കേന്ദ്രത്തെ കേരളം ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കാരണ മറ്റൊന്നുമല്ല, ...

news

‘ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കണം’ - മോദിയുടെ പോസ്റ്റിന് ചുട്ട മറുപടി

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് ...