കുടുംബത്തെച്ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തി, എന്‍സിപിയിലെ ചേരിപ്പോരിന് അദ്ദേഹം ഇരയായി - വെളിപ്പെടുത്തലുമായി സന്തതസഹചാരി

കൊച്ചി, ഞായര്‍, 6 ഓഗസ്റ്റ് 2017 (11:46 IST)

 Uzhavoor vijyan , NCP , cpm , എന്‍സിപി , ഉഴവൂര്‍ വിജയന്‍ , ആശുപത്രി , സതീഷ് കല്ലങ്കോട്
അനുബന്ധ വാര്‍ത്തകള്‍

എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സതീഷ് കല്ലങ്കോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവസാന കാലത്ത് ഉഴവൂര്‍ മനപ്രയാസത്തിലായിരുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തി. കടുത്ത ഭാഷയിലാണ് പലരും അദ്ദേഹത്തെ അധിക്ഷേപിച്ചത്. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാന്‍ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടർന്നു താൻ ആശുപത്രിയിൽ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.

താൻ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയൻ ഫോണിലൂടെ പറഞ്ഞിരുന്നു. മുൻപ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണ്. കുടുംബത്തെച്ചേര്‍ത്തുന്നയിച്ച് ആരോപണങ്ങള്‍ അദ്ദഹേത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും സതീഷ് കല്ലക്കോട് വെളിപ്പെടുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എന്‍സിപി ഉഴവൂര്‍ വിജയന്‍ ആശുപത്രി സതീഷ് കല്ലങ്കോട് Ncp Cpm Uzhavoor Vijyan

വാര്‍ത്ത

news

പ​ള്ളി​യി​ലേ​ക്കു പോ​യ ദമ്പതികൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

ഇ​ടു​ക്കി ചീ​നി​ക്കു​ഴി​യി​ൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ ...

news

‘ഞങ്ങള്‍ ഒളിച്ചോടിയെന്നു കരുതേണ്ട’; ദിലീപിനെ രക്ഷിക്കാന്‍ സിനിമയിലെ മറ്റൊരു പ്രമുഖന്‍ കൂടി രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

തിരുവനന്തപുരത്തു ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന ...

news

ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി; ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ...