‘ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടന്‍, ചൊവ്വ, 8 ഓഗസ്റ്റ് 2017 (10:10 IST)

ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്ന് അപകടത്തില്‍ മരിച്ച ഡ്രൈവറുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ആ കാര്യം ബ്രിട്ടീഷ്‌ പൊലീസ് തന്നോടു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മകന്‍ നഷ്‌ടപ്പെട്ടതിന്റെ ചുരുള്‍ അഴിയുന്നതിന് മുമ്പു താന്‍ മരിച്ചേക്കുമെന്നും ഡ്രൈവര്‍ ഹെന്‍ട്രി പോളിന്റെ പിതാവ്‌ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
 
പാരീസിലെ റിറ്റ്‌സ്‌ ഹോട്ടലിന്റെ സുരക്ഷാവിഭാഗം മേധാവിയാണ്‌ ഇദ്ദേഹം.1997 ഓഗസ്‌റ്റ്‌ 31 നാണു ഡയാന സഞ്ചരിച്ച മെഴ്‌സിഡസ്‌  കാര്‍  അല്‍മാ തുരങ്കത്തിലുണ്ടായ അപകടത്തില്‍പ്പെട്ടത്‌. കാറിലുണ്ടായിരുന്ന  ഡോദി അല്‍ഫയദും മരിച്ചിരുന്നു. ഇത്‌ ആസുത്രിതമായി നടത്തിയ കൊലപാതകമാണ്‌. 
 
ഇതില്‍ മകനു പങ്കില്ലെന്ന്‌ എനിക്കു നൂറുശതമാനം ഉറപ്പുണ്ട്‌. അവര്‍ വളരെ സത്യസന്ധനായിരുന്നു. ഭരണകൂടമാണ് കൊലപാതകത്തിന് പിന്നിലുള്ളത്‌. സംഭവത്തെക്കുറിച്ച്‌ ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും മദ്യപിച്ചു വാഹനമോടിച്ച മകന്റെ കുഴപ്പംകൊണ്ടാണ്‌ അപകടമെന്നാണ് കണ്ടെത്തലെന്ന്‌ അദ്ദേഹം പറഞ്ഞു.   ഇതു കൊലപാതകമാണെന്ന്‌ അറിയാവുന്നവര്‍ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡിലുണ്ടെന്ന്‌ ഡെയ്‌ലിമിററിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലണ്ടന്‍ ഡയാന രാജകുമാരി മരണം അപകടം London Accident Death Dayana Rajakumari

വാര്‍ത്ത

news

വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അദ്ധ്യാപകന്‍ പുറത്തുവിട്ടു; കാരണം കേട്ട് പൊലീസ് ഞെട്ടി !

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ ...

news

എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്, എന്നേയും സ്വീകരിക്കുമല്ലോ? : മെറിന്‍ ജോസ്സഫ്

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല. ആരു എപ്പോള്‍ കയറി വന്നാലും അഥിതികളെ ഇരുകയ്യും ...

news

പിണറായിയുടെ വാക്കുകള്‍ കേട്ട് ആര്‍‌എസ്‌എസ് ഞെട്ടി ! - ഇരട്ടച്ചങ്കന്‍ രണ്ടും കല്‍പ്പിച്ച്

കേരളം കലുക്ഷിത ഭൂമിയാണെന്നും സര്‍ക്കാരിന് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ...