കോഴിക്കോട് വാഹനാപകടം: കുട്ടികളടക്കം ആറ് പേര്‍ മരിച്ചു - നിരവധി പേർക്കു പരുക്ക്

കോഴിക്കോട്, ശനി, 5 ഓഗസ്റ്റ് 2017 (17:49 IST)

 accident , kozhikode , hospital , death , police , അപകടം , മരണം , വാഹനാപകടം , പൊലീസ് , ആശുപത്രി , ബസ്

കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാൻ (അറു – 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ (8), ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകൾ ജസ (ഒന്ന്), ജീപ്പ് ഡ്രൈവര്‍  ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്.

ഉ​ച്ച​ക്ക് 2.30 യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘രാജഹംസം’ എന്ന സ്വകാര്യ ബസാണ് അപകടത്തിന് ഇടയാക്കിയത്. കനത്ത മഴയിൽ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. ജീപ്പിൽ ഇടിച്ച ബസ് സമീപത്തുണ്ടായിരുന്ന കാറിലും തട്ടുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

വിദേശത്തായിരുന്ന ഷാജഹാൻ അടുത്തിടെ നാട്ടിലെത്തി പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അപകടം മരണം വാഹനാപകടം പൊലീസ് ആശുപത്രി ബസ് Kozhikode Hospital Death Police Accident

വാര്‍ത്ത

news

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: ഞാനങ്ങനെ പറഞ്ഞിട്ടില്ല, എനിക്കൊന്നും ഓര്‍മ്മയില്ലെന്ന് പി രാജു

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി ...

news

വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍ !

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങുകയും പെണ്‍കുട്ടിയുടെ വീട്ടുകാരെ ...

news

ഒൻമ്പതുവയസുള്ള ബാലനെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഒൻപതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ് ...