റാഫിയുടെ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍

പീസിയന്‍

WEBDUNIA|
കിഷോര്‍ കുമാര്‍ തരംഗം, റാഫിയുടെ തിരിച്ചുവരവ്

1965 ല്‍ പുറത്തിറങ്ങിയ ആരാധന താരതമ്യേന അപ്രസക്തനായ കിഷോര്‍ കുമാര്‍ എന്ന ഗായകന്‍റെ അശ്വമേഥമായിരുന്നു. ആരാധന ഹിറ്റായതൊടെ കിഷോര്‍ കുമാര്‍ യുഗം ആരംഭിച്ചു.

റാഫി പതുക്കെ വിസ്മൃതിയിലേക്ക് മാഞ്ഞു. മാധ്യമങ്ങളും കിഷോറിന്‍റെ പിന്നാലെയായിരുന്നു. പക്ഷെ, റാഫിയുടെ പ്രതിഭയേയും സിദ്ധികളേയും അധികകാലം അങ്ങനെ മാറ്റിനിര്‍ത്താനായിരുന്നു.

നാവില്ലായിരുന്നു. ആര്‍.ഡി.ബര്‍മ്മന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനം ഹിറ്റായി. ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും അത് കരസ്ഥമാക്കി. റാഫി അങ്ങനെ തന്‍റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി.

സര്‍ഗ്ഗം, അമര്‍ അക്ബര്‍ ആന്‍റണി എന്നീ സിനിമകളില്‍ ലക്ഷ്മീ കാന്ത് പ്യാരേലാല്‍ സംഗീതത്തില്‍ പാടിയ റാഫി തന്നെ എഴുതിത്തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി.

ഒരു കാലത്ത് ഷമ്മി കപൂര്‍ ഇന്ത്യന്‍ സിനിമയിലെ അലസനും റിബലുമായ ചെറുപ്പക്കാരനെയാണ് അവതരിപ്പിച്ചിരുന്നത്. അന്ന് ഷമ്മിക്ക് വേണ്ടി ഏറെ പാട്ടുകള്‍ പാടിയത് റാഫിയായിരുന്നു.

ഷമ്മിയെപ്പോലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്ന് പ്രമുഖ നടന്‍ നസിറുദ്ദീന്‍ ഷാ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. യാ ഹൂ യേ മുഝേ ജംഗലി കഹേ എന്ന പാട്ട് അക്കാലത്ത് ചെറുപ്പക്കാര്‍ ഏറ്റെടുത്തു

. തും സേ അച്ഛാ കോന്‍ ലേ യിലെ പാനി മേം ആഗ് ലഗേഗി, തും സേ നഹീ ദേഖാ തുടങ്ങി ഒട്ടേറെ റാഫി ഗാനങ്ങള്‍ ഷമ്മി കപൂര്‍ അടിപൊളിയായി പാടി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :