റാഫിയുടെ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍

പീസിയന്‍

muhammad rafi
WDWD
സൈഗാളൂമൊത്ത് ഒരു പാട്ട്

സൈഗാളുമൊത്ത് ഒരു പാട്ട് പാടനമെന്നതാണ് തന്‍റെ വലിയ സ്വപ്നമെന്ന് റാഫി നൗഷാദിനെ അറിയിച്ചപ്പോള്‍ അദ്ദേഹം നിരുല്‍സാഹപ്പെടുത്തിയില്ല. ഷാജഹാനിലെ രുഹി രുഹി മേരി സപ്നോം കി റാണി എന്ന പാടിലെ രണ്ട് വരി റാഫി സൈഗളിനൊപ്പം പാടി.

മന്നാഡെയും ഹേമന്ദ് കുമാറും തലത്ട് മുഹമ്മദും മുകേഷും നിറഞ്ഞു നിന്ന ഇടത്തേക്കായിരുന്നു റാഫിയുടെ വരവ്. തുടക്കം അത്ര എളുപ്പമായിരുന്നില്ലെങ്കിലും സംഗീത സംവിധായകരോരോരുത്തരായി റാഫിയെ തേടിയെത്തിക്കൊണ്ടിരുന്നു.

സച്ചിന്‍ ദേവ് ബര്‍മ്മന്‍, സി.രാമചന്ദ്ര, റോഷന്‍, ശങ്കര്‍ ജയകിഷന്‍, മദന്‍ മോഹന്‍, ഒ.പി.നയ്യാര്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഉഷാ ഖന്നാ, സലീല്‍ ചൗധുരി, രാഹുല്‍ ദേവ് ബര്‍മ്മന്‍ എന്നിവര്‍ റാഫിയെ പ്രിയ ഗായകനായി വാഴിച്ചു.

നൗഷാദിന് ഒരു കാലത്ത് റാഫിയുടേതല്ലാത്ത മറ്റൊരു പുരുഷ ശബ്ദത്തെ കുറിച്ച് ആലോചിക്കാനേ പറ്റില്ലൈന്നൊരു നിലവന്നിരുന്നു. ദിലീപ് കുമാര്‍ നായകനായ സിനിമകളില്‍ അദ്ദേഹം റാഫിയുടെ ശബ്ദം സ്ഥിരമായി ഉപയോഗിച്ചു.

ഈ കൂട്ടുകെട്ട് അതിസുന്ദരമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചു. ദുനിയാ കേ രഖ് വാലേ എന്ന ഗാനം അതിനൊരു ഉദാഹരണം മാത്രം.

എസ്.ഡി.ബര്‍മ്മന്‍റെ താള വൈദഗ്ദ്ധ്യം അതേപടി പാട്ടില്‍ പകര്‍ത്താന്‍ റാഫിക്ക് കഴിഞ്ഞു. ദേവാനന്ദിന്‍റെ പല ഹിറ്റ് സിനിമകള്‍ക്കും പിന്നില്‍ റാഫിയുടെ പാട്ടുകളുണ്ട്. ഖ്വയാ ഖ്വയാ ചാന്ദ്, ദില്‍ കാ ബന്‍വാര്‍, ഹം ഭീ ഖുദീ മേം എന്നിവ ഉദാഹരണം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :