റാഫിയുടെ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍

പീസിയന്‍

mohammad Rafi
WDWD
1980 ജൂലൈ 31ന് മുംബൈയില്‍ ലക്ഷ്മി കാന്ത് പ്യാരേലലിന്‍റെ ആസ് പാസിന് വേണ്ടി പാടിക്കഴിഞ്ഞപ്പോള്‍ ഗന്ധര്‍വ ഗായകനായ മുഹമ്മദ് റാഫി ചോദിച്ചു 'ഇനി എനിക്ക് അവധി തരാമോ?'.

റാഫിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം. അന്നത്തേക്ക് തത്കാലം റെക്കോര്‍ഡിംഗ് നിര്‍ത്താമെന്ന് സമ്മതിച്ചപ്പോള്‍ റാഫി വീണ്ടും പറഞ്ഞു. ഒ.കെ. ഞാനിനി അവധിയിലാണ്.

അറംപറ്റിയ വാക്കുകള്‍. അന്നു രാത്രി ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി അവധിയെടുത്ത് മരണം റാഫിയെ കൂട്ടിക്കൊണ്ടു പോയി.

മുഹമ്മദ് റാഫിയെന്ന അനശ്വര പ്രതിഭ കടന്നു പോയിട്ട് 2008 ജൂലൈ 31ന് 28 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

പക്ഷെ, ആ ശബ്ദം ഇന്നും തലമുറകളെ സ്വാധീനിച്ച് നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ മധുരമധുരമായ ആ ശബ്ദം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

നാല്‍പത് വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ 26000 ത്തിലധികം സിനിമാ ഗാനങ്ങള്‍ റാഫി പാടി. ഒട്ടേറെ പ്രണയ ഗാനങ്ങളും ലളിത ഗാനങ്ങളും കവാലികളും ഗസലുകളും ഭജനുകളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ഗാനകോകിലമായ ലതാ മങ്കേഷ്കറുമൊത്താണ് റാഫി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്. പിന്നീട് ആഷാ ബോസ്ലെയുമൊത്തും ഗീതാ ദത്ത്, സുമന്‍ കല്യാണ്‍പുര്‍ എന്നിവരുമൊത്തും റാഫി ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :