‘പ്രോസിക്യൂഷന്‍ അനുവദിക്കാത്തത് പക്ഷപാതപരം’

കൊച്ചി| WEBDUNIA|
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പക്ഷപാതപരമായി പെരുമാറിയെന്ന് സി ബി ഐ. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി നല്കുന്ന കാര്യത്തിലാണ് പക്ഷപാതപരമായി പെരുമാറിയതെന്നും വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതി നല്കാതിരുന്നത് ജനാധിപത്യത്തിന് എതിരാണെന്നും സി ബി ഐ കോടതിയില്‍ ബോധിപ്പിച്ചു.

കേസില്‍ ഭരണപക്ഷത്തിലെ മുഖ്യപാര്‍ട്ടിയായ സി പി എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി പ്രതിയായതു കൊണ്ടാണ്‌ മന്ത്രിസഭ പ്രോസിക്യൂഷന്‍ വേണ്ടെന്ന നിലപാട്‌ എടുത്തതെന്നും സി ബി ഐയുടെ സത്യാവാങ്മൂലത്തില്‍ എടുത്തു പറയുന്നുണ്ട്.

ഒന്നാം പ്രതി മോഹനചന്ദ്രന്‍, എട്ടാം പ്രതി വൈദ്യുതി ബോര്‍ഡ്‌ മുന്‍ ഉദ്യോഗസ്ഥന്‍ ഫ്രാന്‍സിസ്‌, ഏഴാം പ്രതി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരുടെ കാര്യത്തിലാണു സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറിയതെന്നാണ് ആരോപണം.

ഇക്കാര്യം കാണിച്ച് സി ബി ഐ എറണാകുളം സി ബി ഐ കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. അപ്രസക്തവും സത്യവിരുദ്ധവുമായി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിസഭയുടെ തീരുമാനമെടുത്തതെന്നും സിബിഐ അറിയിച്ചു. കേസ് അടുത്തവര്‍ഷം ഫെബ്രുവരി 11ന് വീണ്ടും കോടതി പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :