ലക്‍ഷ്യം കുഞ്ഞാലിക്കുട്ടി മാത്രം: റൌഫിന്റെ കത്ത്

കെ എ റൌഫ്
കോഴിക്കോട്‌| WEBDUNIA|
PRO
PRO
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ലീഗ് ഓഫിസ് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് കെ എ റൌഫ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്ത് നല്‍കി. തന്റെ നിയമനടപടികള്‍ കുഞ്ഞാലിക്കുട്ടി എന്ന ഒരു വ്യക്‌തിക്കെതിരെ മാത്രമാണെന്നും റൌഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞാലിക്കുട്ടിയുടെ വിഷയം വ്യക്‌തിപരമാണെന്ന് ലീഗ്‌ മനസ്സിലാക്കണം. ലീഗിനെ ദുരുപയോഗപ്പെടുത്തിയാണ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നത്. ഇത്‌ സമുദായത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും റൌഫ് പറയുന്നു.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് ലീഗ് ഓഫീസിന്റെ അറിവോടെയാണ്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും കത്തില്‍ പറയുന്നു.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക്‌ തനിക്ക്‌ വ്യക്‌തമായി അറിയാം. കേസ്‌ ഇല്ലാതാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം താനും പ്രവര്‍ത്തിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യസന്ധമാണെന്നും റൌഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :