പറവൂര്‍; സാമൂഹ്യ പ്രവര്‍ത്തകനും അകത്ത്!

കൊച്ചി| WEBDUNIA|
സ്വന്തം പിതാവ് തന്നെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് ഇരുന്നൂറോള പേര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ വീണ്ടും രണ്ട് അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഒരു ജീവകാരുണ്യ പ്രവര്‍ത്തകനും ഒരു ബിസിനസുകാരനുമാണ് ഇത്തവണ കുടുങ്ങിയിരിക്കുന്നത്. ഇതോടെ പറവൂര്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.

ജീവകാരുണ്യ പ്രവര്‍ത്തകനായ കൊല്ലം പത്തനാപുരം നൗഷാദ്‌ (36) പറവൂര്‍ പെണ്‍കുട്ടി നായികയായി അഭിനയിച്ച എയ്ഡ്സ്‌ ഡോക്യുമെന്ററി ഫിലിം നിര്‍മാതാവ് കൂടിയാണ്. വിദേശ നിര്‍മിത ഫര്‍ണിച്ചറുകളുടെ വില്‍പ്പനക്കാരന്‍ തമിഴ്‌നാട്‌ നോര്‍ത്ത്‌ ബാലഭാഗ്യനഗര്‍ മധുര റോഡില്‍ ബാലഗുരുവാണ്‌ (35) അറസ്റ്റിലായ ബിസിനസുകാരന്‍.

ഡോക്യുമെന്ററി ഫിലിം ഷൂട്ടിംഗ് വേളയില്‍ നൗഷാദ്‌ പെണ്‍കുട്ടിയെ കൊല്ലത്ത്‌ സ്വന്തം വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍‌കുട്ടിയുടെ പിതാവ്‌ സുധീര്‍ തന്നെയാണ് ഡോക്യുമെന്ററി ഫിലിം നിര്‍മാണസംഘത്തിനു പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത്‌. ഇടനിലക്കാരി ജെസി മുഖേന പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ പെണ്‍‌കുട്ടിയെ പീഡിപ്പിച്ചതിനാണ് ബാലഗുരു അറസ്റ്റിലായത്.

പ്രതികളുടെ മൂന്നാംഘട്ട തിരിച്ചറിയല്‍ പരേഡ്‌ ശനിയാഴ്ച നടക്കും. ഇതുവരെ നടന്ന തിരിച്ചറിയല്‍ പരേഡുകളില്‍ പ്രതികളെയെല്ലാം പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. കേസില്‍ ഇനിയും നൂറിലധികം പേരെ കിട്ടാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടി ഊര്‍ജ്ജിതമായി തിരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :