ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അണ്ണാ ഹസാരെയ്ക്ക് കത്തെഴുതി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് വ്യക്തിപരമായി ഉറപ്പു നല്‍കുന്നു എന്ന് പ്രധാനമന്ത്രി കത്തിലൂടെ ഹസാരെയെ അറിയിച്ചു.

സര്‍ക്കാരും ഹസാരെയും ഒരേ വഴിയിലൂടെയാണ് നീങ്ങുന്നത്. ഇരു കൂട്ടര്‍ക്കും അഴിമതിക്കെതിരെ ഒരുമിച്ച് പോരാടാം എന്നും കത്തില്‍ പറയുന്നുണ്ട്. സ്പീക്കര്‍ അനുവദിച്ചാല്‍ ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വയ്ക്കാമെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ, സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അണ്ണാ ഹസാരെ സംഘത്തെ സന്ദര്‍ശിച്ചു. അണ്ണാ ഹസാരെ സംഘം പ്രണാബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണും കെജ്‌രിവാളുമായിരിക്കും അണ്ണാ ഹസാരെ സംഘത്തിന്റെ പ്രതിനിധികളായി ചര്‍ച്ചയ്ക്ക് പോവുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :