ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (10:36 IST)
ക്രിഡിറ്റ് കാര്‍ഡ് തട്ടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദിന്‍റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി റോയ് തോമസ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. എം ബി എ വിദ്യാര്‍ത്ഥിയായിരുന്ന സുജിന്‍, തമിഴ്നാട് സ്വദേശി ശ്രീരാമന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍.

ക്രഡിറ്റ് കാര്‍ഡുപഓഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ലാപ്ടോപ്പുകള്‍ വാങ്ങാനെത്തിയപ്പോഴാണ് സംഘം അറസ്റ്റിലായത്. വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി ലാപ്ടോപ്പ് കടത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം.

തട്ടിപ്പ് മനസിലാക്കിയ സ്ഥാപന ഉടമ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യംചെയ്ത് വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :