ടോട്ടല്‍ തട്ടിപ്പ്: രമണിക്ക് എല്ലാ കേസുകളിലും ജാമ്യം

കൊച്ചി| WEBDUNIA|
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ഡോ രമണിക്ക് എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചു. രമണിക്കെതിരെയുള്ള പത്തു കേസുകളിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം കോടതിയുടെ പരിധിവിട്ടു പോകരുത്‌, ആഴ്ചയില്‍ രണ്ടു തവണ ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തി ഒപ്പുവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രമണി ബുധനാഴ്ച പുറത്തിറങ്ങുമെന്ന്‌ രമണിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഓഗസ്‌റ്റ് 18ാം തീയതി ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയ കേസില്‍ രമണിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റ് അഞ്ചു കേസുകളില്‍ ഡോ രമണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

നിക്ഷേപകരില്‍നിന്ന്‌ 50 കോടിയിലധികം രൂപ സമാഹരിച്ച്‌ തട്ടിപ്പു നടത്തിയതായി വ്യക്തമാക്കുന്നതാണ്‌ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ ചെറിയാന്‍ വര്‍ഗീസ്‌ മുമ്പാകെ 1000 പേജുള്ള കുറ്റപത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :