കണ്ണൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (08:35 IST)
കണ്ണൂര്‍ ജില്ലയിലെ പടന്നപ്പാലത്ത് ഇന്നലെ രാത്രിയില്‍ വെട്ടേറ്റ യുവാവ് മരിച്ചു. വെട്ടേറ്റ് എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറ്റി തയ്യില്‍ മാളികയില്‍ മോഹനന്‍റെ മകന്‍ ജ്യോതിഷ് (24) ആണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മരിച്ചത്. ആര്‍ എസ് എസിന്‍റെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ജ്യോതിഷ്. പയാമ്പലം ബീച്ചില്‍ ലൈഫ്ഗാര്‍ഡായി ജോലിചെയ്തു വരികയായിരുന്നു.

രാത്രി പതിനൊന്ന് മണിയോടെയാണ് ജ്യോതിഷിന് വെട്ടേറ്റത്. പടന്നപ്പാലത്തെ സവിത തിയേറ്ററില്‍ നിന്ന് സുഹൃത്തിനൊപ്പം സിനിമ കണ്ടിറങ്ങിയ ജ്യോതിഷിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കാലിനും വെട്ടേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആക്രമണത്തിനിടെ ഓടിരക്ഷപ്പെട്ടു. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഏതാനും ദിവസം മുന്‍പ് പ്രദേശത്ത് നടന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണോ അക്രമമെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :