മാണിക്കെതിരായ ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് വി‌എസ്

മാണി, ബാര്‍ കോഴ, പിണറായി, വി എസ്, VS, Pinarayi, Bar, Mani
തിരുവനന്തപുരം| BIJU| Last Modified തിങ്കള്‍, 5 മാര്‍ച്ച് 2018 (22:31 IST)
സി പി എമ്മിന്‍റെ ഔദ്യോഗിക പക്ഷത്തിനെതിരെ ശബ്ദം കടുപ്പിച്ച് വി എസ് അച്യുതാനന്ദന്‍. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സി പി എം സജീവമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അതിനെതിരായ വി എസിന്‍റെ നീക്കം.

ഈ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് വി എസ് വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്രോ ഫിനാന്‍സ് കേസുകള്‍, പാറ്റൂര്‍ ഭൂമിയിടപാട് എന്നീ കേസുകളിലും സി ബി ഐ അന്വേഷണം വേണമെന്നും വി എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ് എന്‍ ഡി പി യോഗവുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വി എസിന്‍റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :