ബാർ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്

തിങ്കള്‍, 5 മാര്‍ച്ച് 2018 (12:12 IST)

Widgets Magazine

ബാർ കോഴക്കേസിൽ കേരള കോൺ‌ഗ്രസ് എം ചെയർമാൻ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോ‌ർട്ട്. മാണി കോഴ വാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് മാണിക്കനുകൂലമായ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്. 
 
യു ഡി എഫ് സർക്കാർ ഭരണത്തിലിരിക്കേ രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിനുശേഷം പിണറായി സർക്കാർ അധികാരത്തിലേറിയതോടെ കേസിൽ തുടരന്വേഷണം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് വിജിലൻസ് കോടതി അതിന് ഉത്തരവിടുകയായിരുന്നു. 
 
ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയം കോടതി നൽകിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോർട്ട് വീണ്ടും വിജിലൻസ് സമർപ്പിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബാർ കോഴക്കേസ് കെ എം മാണി Vijilence വിജിലൻസ് Bar Case K M Mani

Widgets Magazine

വാര്‍ത്ത

news

കണ്ണിൽ കാണുന്നിടത്ത് ഒന്നും കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടി കൊടി, ഏതുപാർട്ടിയായാലും ഇതു നല്ലതിനല്ല: മുഖ്യമന്ത്രി

പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി ...

news

ഓസ്കാർ നിറവിൽ ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്'; ഗാരി ഓൾഡ്മാൻ മികച്ച നടൻ, നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്

ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. ...

news

പ്രതീക്ഷിച്ചില്ല, എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും: മാണിക് സർക്കാർ

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി മആണിക് സർക്കാരിന് വലിയ ഞെട്ടൽ ...

news

ബന്ധുവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിച്ചു കൊണ്ടുപോയി, ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ട്യൂഷൻ മാസ്റ്റർ പീഡിപ്പിച്ചു. പരിചയത്തിലുള്ള ഒരാൾക്ക് അപകടം പറ്റിയെന്ന് ...

Widgets Magazine