മമ്മൂട്ടി ഇല്ലെങ്കിൽ ഈ സിനിമ ഇല്ല: സംവിധായകൻ പറയുന്നു

തിങ്കള്‍, 5 മാര്‍ച്ച് 2018 (11:12 IST)

Widgets Magazine

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നുവെന്ന് നേരത്തേ റിപ്പോർട്ടുക‌ൾ വന്നിരുന്നു. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നത്. ഏറ്റവും മികച്ചൊരു മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ വ്യക്തി എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമാണ് കാണിക്കുന്നത്.
 
എന്നാല്‍ ചിത്രത്തിന് സ.പിവി എന്നു പേരു നല്‍കി തയാറാക്കിയ ഒരു ഫാന്‍ മേഡ് പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായയിലാണ് പോസ്റ്ററില്‍ മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, ഒരു പാർട്ടിയുടെയും പിൻബലത്തിലുള്ള മുഖ്യമന്ത്രിയെ അല്ല മമ്മൂട്ടി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
 
മലയാളത്തില്‍ നായകനിരയില്‍ മുഖ്യമന്ത്രിയുടെ വേഷം കയ്യാളാന്‍ അധികം പേരില്ല എന്നത് ഒരു വസ്തുതയാണ്. പിന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും സിനിമയില്‍ മറ്റാര്‍ക്കും ഇല്ലാത്ത അടുപ്പമുണ്ട് മമ്മൂട്ടിക്ക്. പക്ഷേ, ചിത്രത്തിൽ ഒരു പാർട്ടിയുടേയും തണലിലല്ല മമ്മൂട്ടി മുഖ്യമന്ത്രി ആകുന്നത്. പൊതുജനത്തിന്റെ നേതാവ് ആയാണ് ഈ കഥാപാത്രം സിനിമയില്‍ എത്തുന്നത്.   
 
പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗിന് സജ്ജമാകും. മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക. ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ. 
 
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയാറല്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിച്ചേനെ എന്നാണ് സന്തോഷ് വിശ്വനാഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന് ഉള്ളതിന്റെ ഉദാഹരണമാണ് ഈ കഥാപാത്രം എന്നതിനാല്‍ മമ്മൂട്ടിയെ പോലെ അഭിനയപാടവമുള്ള ഒരാള്‍ക്ക് മാത്രമെ ഇത് ചെയ്യാനാവുകയുള്ളുവെന്നും സന്തോഷ് പറയുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മലയാളസിനിമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത് എത്ര സിനിമാക്കാർ അറിഞ്ഞു? - ആഞ്ഞടിച്ച് വിനായകൻ

ഫെബ്രുവരി 27ന് മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നിരുന്നു. ...

news

ഓസ്കാർ പ്രഖ്യാപനം ആരംഭിച്ചു; ആലിസണ്‍ ജാനി സഹനടി, സാം റോക്ക്‌വെല്‍ സഹനടന്‍

ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ ...

news

മാർച്ച് 9നും പൂമരം എത്തില്ല, ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ടോയെന്ന് ആരാധകർ

തന്നെ കാത്തിരിക്കുന്ന ആരാധകരോട് അവസാന വാക്കായിട്ടായിരുന്നു കാളിദാസ് ജയറാം പൂമരത്തിന്റെ ...

news

കട്ടകലിപ്പിൽ ബി ടെകിലെ പിള്ളേർ, പൊളിച്ചടുക്കി ആസിഫ് അലി!

സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആസിഫ് അലി വളരെ സെലക്ടീവ് ആണ്.. ആസിഫിന്റേതായി കഴിഞ്ഞ ...

Widgets Magazine