ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലെ വേരിയേഷന്‍ മൂലാമാണെന്ന് വിനീത്; അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത്

കൊച്ചി, ബുധന്‍, 24 ജനുവരി 2018 (12:37 IST)

Sreenivasan, Vineeth Sreenivasan , 	actor,	cinema,	director,	writer,	hospital,	health,	stroke,	social media,	facebook,	kochi,	kerala,	നടൻ,	സിനിമ,	സംവിധായകൻ,	ആശുപത്രി,	ആരോഗ്യം, പക്ഷാഘാതം,	സോഷ്യൽ മീഡിയ,	ഫേസ്ബുക്ക്,	കൊച്ചി,	കേരളം,	ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലുണ്ടായ വേരിയേഷന്‍ മൂലമാണെന്ന് മകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി വിനീത് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
 
തന്റെ ഫേസ്ബുക്കിലൂടെയാണ് ശ്രീനിവാസന്‍ ആശുപത്രിയിലാണെന്നും എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷനാണ് താരത്തിനു സംഭവിച്ചതെന്നും വിനീത് പറയുന്നത്. ഇന്ന് ഒരു ദിവസം ആശുപത്രിയില്‍ കഴിയുന്ന ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും വിനീത് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിനീത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. 
 
ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്തത്. ഐസിയുവിലാണ് പ്രവേശിപ്പിച്ചതെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും വാര്‍ത്ത വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ദിരയുടെ അനുയായികള്‍ ഫാസിസം എന്ന വാക്ക് പറയുമ്പോള്‍ ചിരി വരുന്നു; യൂത്ത് കോണ്‍ഗ്രസിനെതിരെ ജോയ് മാത്യു

യൂത്ത് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. സഹോദരന്റെ ...

news

ഭാവനയുടെ വിവാഹത്തിന് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് ഇന്നസെന്റ്; ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല

നടി ഭാവനയുടെ വിവാഹത്തിനോ വിവാഹസല്‍ക്കാരത്തിനോ തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് ...

news

ശ്രീജിവിന്റെ മരണം: കേസെടുത്ത് സിബിഐ, സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ - തുടരുമെന്നു ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ ഏറ്റെടുത്തു. ആരെയും ...

Widgets Magazine