ഡല്‍ഹിയില്‍ വന്‍ അഗ്‌നിബാധ, 17 പേര്‍ വെന്തുമരിച്ചു

Fire, Factory, Delhi, തീ, അഗ്നിബാധ, ഡല്‍ഹി, ഫാക്ടറി
ന്യൂഡല്‍ഹി| BIJU| Last Modified ശനി, 20 ജനുവരി 2018 (22:28 IST)
ന്യൂഡല്‍ഹിയിലുണ്ടായ അഗ്നിബാധയില്‍ 17 മരണം. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭവാന വ്യവസായിക മേഖലയിലെ ഒരു ഫാക്ടറിയിലാണ് തീ പിടുത്തമുണ്ടായത്. ഒട്ടേറെ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

കാര്‍പെറ്റ് ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. പിന്നീട് ഇത് സമീപത്തെ മറ്റ് ഫാക്ടറികളിലേക്ക് പടര്‍ന്നുപിടിച്ചു. ശനിയാഴ്ച വൈകുന്നേരം 3.30നാണ് തീ പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീ നിയന്ത്രണവിധേയമായതായാണ് വിവരം. മൂന്നുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ തീ പടര്‍ന്നതാണ് തൊഴിലാളികളെ രക്ഷപ്പെടാനാവാത്ത സ്ഥിതിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :