ഭാവനയുടെ വിവാഹത്തിന് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് ഇന്നസെന്റ്; ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല

ചാലക്കുടി, ബുധന്‍, 24 ജനുവരി 2018 (11:31 IST)

innocent , actress ,  kerala, actor, bhavana , marriage , amma , ഭാവന , വിവാഹം , നടി , ഇന്നസെന്റ് ,  അമ്മ

നടി ഭാവനയുടെ വിവാഹത്തിനോ വിവാഹസല്‍ക്കാരത്തിനോ തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനു ക്ഷണിക്കാത്തതില്‍ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാതിരിക്കാന്‍ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോയെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
സിനിമ സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ക്കൊന്നും വിവാഹത്തിന് ക്ഷണമില്ലന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. അമ്മയുടെ ഭാരവാഹികളില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
 
ഭാവനയുടെ ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ എതിര്‍ചേരിയില്‍ നിന്ന് പരസ്യമായി അവരെ തള്ളിപ്പറയുന്ന നിലപാടാണ് പ്രസിഡന്റും സിപിഐഎം എംപിയുമായ ഇന്നസെന്റ് അടക്കമുള്ളവര്‍ സ്വീകരിച്ചത്. ഇതിന്റെ അമര്‍ഷമായിരിക്കാം ഭാവനയുടെ കുടുംബം ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവരെ വിവാഹക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു..
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീജിവിന്റെ മരണം: കേസെടുത്ത് സിബിഐ, സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ - തുടരുമെന്നു ശ്രീജിത്ത്

പൊലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ ഏറ്റെടുത്തു. ആരെയും ...

news

കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിച്ചുകൊടുക്കാൻ മനസ്സില്ല: കെ സുരേന്ദ്രന്‍

ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികളാരും പുല്ലുവില കൽപ്പിക്കുന്നില്ലെന്ന് ...

news

അമല പോളിനും ഫഹദിനും പിന്നാലെ മറ്റൊരു നടനും! രണ്ടും കൽപ്പിച്ച് സർക്കാർ

ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി ...

news

പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ...

Widgets Magazine