പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബുധന്‍, 24 ജനുവരി 2018 (08:51 IST)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഐസിയുവിലാണ് പ്രവേശിപ്പിച്ചതെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും മികവ് തെളിയിച്ച പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍. 
 
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള വ്യക്തി കൂടിയാണ് ശ്രീനിവാസൻ. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടി അവതരിപ്പിക്കുന്നതിനാല്‍ത്തന്നെ ശ്രീനിവാസന്റെ സിനിമകളിലെ പല രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മക്കളായ വീനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്കെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശ്രീനിവാസൻ സിനിമ ധ്യാൻ വിനീത് Sreenivasan Cinema Vineeth Dhyan Sreenivasan

വാര്‍ത്ത

news

ബലാത്സംഗത്തിനിരയായ പെൺ‌കുട്ടി രക്തം കൊണ്ട് മോദിക്കും യോഗിക്കും കത്തെഴുതി!

ബലാല്‍സംഗത്തിന് ഇരയായ പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ...

news

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ...

news

കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ ഇന്ന് വിധി, പ്രത്യേക സിബിഐ വിധി പറയും

കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ സിബിഐ ഇന്ന് വിധി പറയും. ബിഹാർ ...

news

സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു ...

Widgets Magazine