പുതിയൊരിന്ത്യ പിറക്കട്ടേ, രക്തസാക്ഷികൾ സിന്ദാബാദ്... - കൈ മുകളിലേക്കുയർത്തി കുഞ്ഞ് ഷനാൻ വിളിച്ചു

ശനി, 3 മാര്‍ച്ച് 2018 (10:42 IST)

Widgets Magazine

അവനുറക്കെ വിളിച്ചു പറഞ്ഞു. 'സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്'. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ഉയര്‍ത്തലിന് ശേഷം മൈക്കിലൂടെ കേട്ട മുദ്രാവാക്യങ്ങൾ ഒന്നും തെറ്റാതെ രണ്ടരവയസ്സുകാരൻ വിളിക്കുകയായിരുന്നു.
 
ആരേയും നോക്കാതെ മുത്തച്ഛന്റെ തോളിലിരുന്ന് അവൻ മുദ്യാവാക്യങ്ങൾ വിളിച്ച് പറയുന്നത് അടുത്തള്ളവർ കൗതുകത്തോടെയും ചിരിയോടേയുമാണ് നോക്കുന്നത്. “ഈ കൊടി ഞങ്ങടെ പുന്നാര കൊടി ..വാനിലുയര്‍ന്ന് പറക്കട്ടെ..സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്.. പുതിയൊരിന്ത്യ പിറക്കട്ടെ..ഇന്‍ക്വിലാബ് സിന്ദാബ്…”  അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. 
 
കൂടെയുള്ള ആരോ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയകളിൽ ഇട്ടതോടെ കുഞ്ഞ് ഷനാൻ താരമായി. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെയാണ് കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശിയായ രണ്ടരവയസ്സുകാരന്‍ ഷനാന്‍ മുത്തച്ഛന്റെ തോളിരുന്ന് മുദ്രാവാക്യം വിളിച്ചത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ സിപിഎം ഷനാൻ രക്തസാക്ഷികൾ India Cpm Cpim Shanan

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

വൈദികനെ കുത്തിയത് എന്തിന് ?; മുൻകപ്യാർ ജോണിയുടെ മൊഴി പുറത്തുവിട്ട് പൊലീസ്

മലയാറ്റൂർ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ...

news

സെക്സ് നല്ലതാണെന്ന് കരുതി പരസ്യമായി ചെയ്യുമോ? - ജഗതിയുടെ മകൾ ചോദിക്കുന്നു

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

news

പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിവരങ്ങള്‍ പുറത്തു വിടാതെ അധികൃതര്‍

മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ ചെന്നൈ ...

news

ആഡംബര കാരവാൻ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് ?; തുറന്ന് പറഞ്ഞ് ആസിഫ്​ അലി രംഗത്ത്

തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന ആഡംബര കാരവാൻ മോട്ടോർ വാഹനവകുപ്പ് പിടികൂടിയതിന് പിന്നാലെ ഈ ...

Widgets Magazine