കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോ ?; ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടു ഫലം ഉടന്‍

ന്യൂഡൽഹി, ശനി, 3 മാര്‍ച്ച് 2018 (07:23 IST)

 tripura , meghalaya , nagaland , assembly election , BJP , Narendra modi , cpm , ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് , തെരഞ്ഞെടുപ്പ് ഫലം , ത്രിപുര

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. വോട്ടെണ്ണല്‍ അല്‍പസമയത്തിനകം ആരംഭിക്കും. മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടർമാരാണുള്ളത്.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍. അതേസമയം, ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗോത്രവര്‍ഗ സംഘടനയായ ഐപിഎഫ്ടിയുമായി സഖ്യത്തിലാണ് ബിജെപി ത്രിപുരയില്‍ മത്സരിക്കുന്നത്.

നാഗാലാന്റില്‍ ബിജെപി - എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി - എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എന്ത് ചലനമുണ്ടാക്കുമെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശുക്ലം നിറച്ച ബലൂണ്‍ ഒരു വിഡ്ഢിത്തം; പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡോക്‍ടര്‍

ഹോളി ആഘോഷത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പുരുഷബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞു ...

news

സി പി ഐയെ പിണറായിയും കൈവിടുന്നു; മാണിക്ക് കളമൊരുക്കാന്‍ അണിയറ നീക്കങ്ങള്‍

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി. സി പി ...

news

സമരം ശക്തമാക്കാൻ നഴ്സുമാർ; ഹൈക്കോടതി വിലക്ക് മറികടക്കാന്‍ മാർച്ച് ആറ് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

അടിസ്ഥാന ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ ...

Widgets Magazine