അ​വ​സ​ര​വാ​ദി​ക​ളും അ​ഴി​മ​തി​ക്കാ​രും മുന്നണിയില്‍ വേണ്ട; മാണി എത്തിയാല്‍ എൽഡിഎഫിന്റെ പ്രതിച്ഛായ തകരും - നിലപാട് കടുപ്പിച്ച് സിപിഐ

മലപ്പുറം, വ്യാഴം, 1 മാര്‍ച്ച് 2018 (18:35 IST)

cpi state meet , cpi , km mani , kerala congress , LDF , Kanam rajendran , കാനം രാജേന്ദ്രൻ , എൽഡിഎഫ് , കെഎം മാണി , സിപിഐ , സിപിഎം , പിജെ ജോ​സ​ഫ്

കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിയെ മുന്നണിയിലെടുക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായ തകർക്കുമെന്ന് സിപിഐ. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇടത് മുന്നണിയിൽ എല്ലാവരും തുല്യരാണ്. മുന്നണിയുടെ കെട്ടുറപ്പ് സൂക്ഷിക്കേണ്ടത് അതിലെ വലിയ പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന്റെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് മുന്നണിയെ ദുർബലമാക്കും. പിജെ ജോ​സ​ഫി​നെ ഒ​പ്പം കൂ​ട്ടി​യി​ട്ടും ന്യൂ​ന​പ​ക്ഷ​വോ​ട്ട് കൂ​ടി​യില്ലെന്നും കാനം അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മു​ന്ന​ണി വി​പു​ലീ​ക​ര​ണ​മെ​ന്ന് പേ​രി​ൽ അ​വ​സ​ര​വാ​ദി​ക​ളെ​യും അ​ഴി​മ​തി​ക്കാ​രെ​യും കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മാ​ണി​യെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്ക​നേ ഉ​പ​ക​രി​ക്കു. പ​ണ്ട​ത്തെ മ​ദനി ബ​ന്ധം ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. മു​ന്ന​ണി വി​പു​ലീ​ക​രി​ക്കാ​ൻ അ​വ​സ​ര​വാ​ദി​ക​ൾ വേ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ കാനം ചൂ​ണ്ടി​ക്കാ​ട്ടി.

ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതെരെഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. എല്‍ഡിഎഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് അഴിമതി വിരുദ്ധ പോരാട്ടമാണ്. അത് കളഞ്ഞുകുളിക്കാന്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ഉപദ്രവിച്ച കേസ്: വിചാരണ നടപടികള്‍ തുടങ്ങുന്നു - ദിലീപടക്കമുള്ള പ്രതികള്‍ക്ക് സമന്‍‌സ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈ ...

news

വിവാഹം റിയാലിറ്റി ഷോയാണോ? ചാനല്‍ കാഴ്ചക്കാര്‍ കബളിപ്പിക്കപ്പെടുമോ?

തനിക്ക് ഇണങ്ങിയ വധുവിനെ ഒരാള്‍ തെരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഒരു ...

news

തമിഴ്‌നാട്ടിലും മദ്യനിരോധനം വരുമോ ?; പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നടനും ...

news

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിലിനെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കുത്തേറ്റുമരിച്ചു. കപ്യാരുടെ ...

Widgets Magazine