മഞ്ജുവിന്റെ വീട്ടിൽ ഞാൻ പോയത് വെറുതെ അല്ല- ദിലീപ് പറയുന്നു

ഒരു വീട്ടിൽ ഒരു മണിക്കൂറോളം ഒരുമിച്ചായിരുന്നു, ദിലീപ് നല്ലൊരു അച്ഛനാണെന്ന് വീണ്ടും തെളിയിച്ചു!

അപർണ| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (08:59 IST)
നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിരോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് ഏറെ ശ്രദ്ധേയമായി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.

കൊട്ടിഘോഷിച്ച പ്രണയവിവാഹമായിരുന്നു മഞ്ജുവിന്റേയും ദിലീപിന്റേയും. വിവാഹത്തിന് മഞ്ജുവിന്റെ വീട്ടുകാർക്ക് അത്ര താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ, എല്ലാത്തിനും ഒടുവിൽ വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹമോചിതരായി. ഇപ്പോൾ ഇരുവരും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തിൽ ദിലീപ് എന്തിനാണ് മഞ്ജുവിന്റെ വസതിയിൽ എത്തിയതെന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.

മാധ്യമങ്ങളൊന്നും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു ദിലീപ് മീനാക്ഷിയുമൊത്ത് മഞ്ജുവിന്റെ വസതിയിൽ എത്തിയത്. പക്ഷേ, ഇടവേള ബബുവിന് ഇതിനെ കുറിച്ച് അരിയാമായിരുന്നു. ദിലീപിന് മഞ്ജുവിന്റെ വീട്ടിൽ അസൌകര്യങ്ങൾ ഒന്നുമുണ്ടാകാതിരിക്കാനുള്ളതെന്നും ഇടവേള ബാബു ചെയ്തിരുന്നു.

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മുത്തച്ഛന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താൻ മീനാക്ഷിയെ കൊണ്ടുവന്നതെന്നായിരുന്നു ദിലീപ് അടുത്ത് ബന്ധമുള്ളവരോട് പറഞ്ഞത്. ഒരേ വീടിനുള്ളിൽ ഒരു മണിക്കൂറോളം ഉണ്ടായിരുന്നെങ്കിലും മഞ്ജുവിനോട് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ദിലീപ് മുതിർന്നില്ല.

അര്‍ബുദ രോഗബാധിതനായിരുന്ന മാധവൻ വാര്യർ തൃശൂര്‍ പുള്ളിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :