ഗണേഷിനെ വരിഞ്ഞുമുറുക്കി പിണറായിയുടെ പൊലീസ്; എംഎല്‍എയെ പ്രതിക്കൂട്ടിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്ലം, വ്യാഴം, 14 ജൂണ്‍ 2018 (12:46 IST)

 special branch , ganesh kumar , police , അനന്തകൃഷ്ണന്‍ , കോണ്‍ഗ്രസ് , ഗണേഷ് , യുവാവിന് മര്‍ദ്ദനം

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഗണേഷും പിഎ പ്രദീപും ചേര്‍ന്ന് പരാതിക്കാരനായ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ - ഷീന ദമ്പതികളുടെ മകൻ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്‌തുവെന്ന് വ്യക്തമാക്കുന്നതാണ് സ്‌പെഷ്യല്‍ ബ്രാഞ്ച്  റിപ്പോര്‍ട്ട്.

പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചു. ഈ സമയം കാറില്‍ നിന്നിറങ്ങിവന്ന ഗണേഷ് പിടിച്ച് തള്ളിയെന്നും അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു.

അതേസമയം, അനന്തകൃഷ്ണന്‍ കൈയേറ്റം ചെയ്തതെന്ന വാദവുമായി എംഎല്‍എയുടെ ഡ്രൈവറും രംഗത്തെത്തി. എംഎല്‍എയും ഡ്രൈവറും പൊലീസില്‍ പരാതി നല്‍കി.

ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. താനും അമ്മയും ലിവെറെടുത്ത് അടിച്ചെന്ന ഗണേഷിന്റെ പരാതി തെറ്റാണ്. സംഭവം നടക്കുമ്പോള്‍ അഞ്ചൽ സിഐ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നിന്നുവെന്നും അനന്തകൃഷ്ണൻ  പറഞ്ഞു.

ഗണേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. സിഐ എംഎൽഎയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. നീതി കിട്ടിയില്ലെങ്കിൽ ഡിജിപി ലോക്‍നാ‍ഥ് ബെഹ്‌റെയേയും മുഖ്യമന്ത്രി പിണറായി വിജയനെയും സമീപിക്കുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

ഗണേഷ് കുമാറും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ വച്ചു മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മയെ എംഎല്‍എ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചങ്കല്ല, ചങ്കിടിപ്പാണ് അർജന്റീന! - ഇത് മണിയാശാൻ തന്നെയോ?

ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും മുൻ‌പന്തിയിൽ തന്നെയുണ്ട്. ...

news

കനത്തനാശം വിതച്ച് മഴ; കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു, മൂന്ന് കുടുംബങ്ങളെ കാണാനില്ല

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും ...

news

മോഹൻലാലിന്റെ ഓസ്ട്രേലിയൻ ഷോ ‘ലാലിസ’മല്ല! - ഒരു മമ്മൂട്ടി ആരാധകന്റെ വാക്കുകൾ വൈറലാകുന്നു

ദേശീയ ഗെയിംസിന് കേരളം ആതിഥേയത്വം വഹിച്ചപ്പോള്‍ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലാലിസം എന്ന ...

Widgets Magazine